ധ്രുവ് വിക്രം നായകനായ ആക്ഷൻ ത്രില്ലർ 'ജാക്കി'യുടെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. 'ബൈസൺ' എന്ന ചിത്രത്തിന് ശേഷം ധ്രുവിന്റെ ചിത്രം എന്ന നിലയിൽ ആരാധകർ ഏറെ പ്രതീക്ഷയിലാണ്. ചിത്രത്തിൽ ധ്രുവ് അവതരിപ്പിക്കുന്നത് ഡ്യൂപ്പ് ആയ ജാക്കി എന്ന കഥാപാത്രത്തെയാണ്. നവാഗതനായ കരൺ അർവിന്ദ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സന്തോഷ് നാരായണൻ സംഗീതം നൽകുന്നു. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീനും രവിയും നിർമ്മിക്കുന്ന ചിത്രം പക്കാ കൊമേഴ്സ്യൽ ആക്ഷൻ എന്റർടെയ്നറായിരിക്കുമെന്ന് പ്രൊമോ സൂചിപ്പിക്കുന്നു.
ധ്രുവ് വിക്രമിന്റെ 'ജാക്കി' പ്രൊമോ വീഡിയോ പുറത്ത്
Source: Reporter Live