ചെൽസിക്ക് ബ്രെന്റ്ഫോർഡിനോട് കനത്ത തോൽവി

ചെൽസിക്ക് ബ്രെന്റ്ഫോർഡിനോട് കനത്ത തോൽവി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി ബ്രെന്റ്ഫോർഡിനോട് 3-0ന് തോറ്റു. ബ്രെന്റ്ഫോർഡിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. 61-ാം മിനിറ്റിൽ ജെയ്ദാൻ ആന്തണിയിലൂടെ ബ്രെന്റ്ഫോർഡ് മുന്നിലെത്തി. 83-ാം മിനിറ്റിൽ ഇഗോർ തിയാഗോയും ഇഞ്ചുറി ടൈമിൽ ഫാബിയോ കാർവാൽഹോയും ലക്ഷ്യം കണ്ടു. ജയത്തോടെ ബ്രെന്റ്ഫോർഡ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചപ്പോൾ ചെൽസി ഏഴാം സ്ഥാനത്തേക്ക് വീണു.

Source: Reporter Live

More in Sports

Read the live feed on ZapIndies