ലയണൽ മെസിയോടൊപ്പം കളിച്ച അനുഭവം പങ്കുവെച്ച് സ്പാനിഷ് ഇതിഹാസം സാവി ഹെർണാണ്ടസ്. മെസി സഹതാരങ്ങളെ മികച്ചവരാക്കുമെന്നും അദ്ദേഹത്തിന് അടുത്തെങ്ങും മറ്റൊരു താരത്തിനും എത്താനാകില്ലെന്നും സാവി പറഞ്ഞു. റൊമാരിയോ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2021-ൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മെസി ബാഴ്സലോണ വിട്ടു.
മെസിയെപ്പോലൊരു താരം ഉടനെയൊന്നും ഉണ്ടാകില്ല: സാവി
Source: Dool News