ഡൽഹിയിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; നാല് പേർ അറസ്റ്റിൽ

ഡൽഹിയിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; നാല് പേർ അറസ്റ്റിൽ

ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ആളൊഴിഞ്ഞ കൃഷിയിടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. സെപ്റ്റംബർ 13ന് സ്വരൂപ് നഗറിൽ 16 വയസ്സുകാരിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ഖഡ്ഡ കോളനി സ്വദേശി ശിവം (19), 16ഉം 17ഉം വയസ്സുള്ള മൂന്ന് കൗമാരക്കാർ എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സെപ്റ്റംബർ 15ന് അർദ്ധരാത്രി നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.

Source: Zee Malayalam News

More in Crime

Read the live feed on ZapIndies