പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 51 കിലോ കഞ്ചാവ് കണ്ടെത്തി. കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിൽ 25.88 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിവസ്തു പിടിച്ചെടുത്തു. ട്രെയിൻ മാർഗം കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് നിരീക്ഷണം ശക്തമാക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുന്നു.
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 51 കിലോ കഞ്ചാവ് പിടികൂടി
Source: Zee Malayalam News