അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം

അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം

കർണാടകയിലെ ഹുബ്ബള്ളിയിൽ മെഡിക്കൽ കോളേജ് കെട്ടിടോദ്ഘാടനത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം. ഛർദ്ദിയും ശാരീരിക അവശതയും അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം പരിപാടിയിൽ പങ്കെടുത്തില്ല. ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. ഹോട്ടലിൽ വിശ്രമിച്ച് ചികിത്സ നൽകിയ ശേഷം ആരോഗ്യനില മെച്ചപ്പെട്ട അദ്ദേഹം ശനിയാഴ്ച ഡൽഹിയിലേക്ക് മടങ്ങി.

Source: Siraj Live

More in Top Stories

Read the live feed on ZapIndies