ഒരു വ്യക്തിയുടെ നിറം, പൊക്കം, ചുരുണ്ട മുടി തുടങ്ങിയ ശാരീരിക സവിശേഷതകൾ ജാതിയോ മതമോ നിർണയിക്കാനുള്ള മാനദണ്ഡമാക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട സമുദായത്തിലെ ആളുകളുടെ സ്വീകാര്യതയാണ് പ്രധാനമെന്നും കോടതി പറഞ്ഞു. എം. രവികുമാർ സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസ് ഭാരത ചക്രവർത്തിയുടെ വിധിയിൽ, ഹരജിക്കാരന്റെ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന ജില്ലാതല വിജിലൻസ് കമ്മിറ്റി ഉത്തരവ് റദ്ദാക്കി. എട്ടാഴ്ചയ്ക്കുള്ളിൽ പുനപരിശോധന നടത്തി ഉത്തരവിറക്കാൻ വിജിലൻസ് സമിതിയോട് നിർദേശിച്ചു.
നിറവും പൊക്കവും ജാതി നിർണയിക്കാനാവില്ല: മദ്രാസ് ഹൈക്കോടതി
Source: Dool News