ഇറാന്റെ വിമാനങ്ങൾ വിദേശത്തേക്ക് പറക്കുന്നത് തടയാൻ ബുധനാഴ്ച മുതൽ യുഎസ് നടപടിയെടുക്കുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് മുന്നറിയിപ്പ് നൽകി. വിമാനത്താവളങ്ങൾ, ഇന്ധനം നൽകുന്ന കമ്പനികൾ, ടിക്കറ്റ് ഏജന്റുമാർ എന്നിവർക്കെതിരെയും നടപടിയുണ്ടാകും. ഇറാൻ വിമാനങ്ങൾക്ക് ഇന്ധനം നൽകരുതെന്നും ബെസന്റ് ആവശ്യപ്പെട്ടു. ഇറാനുമായി ഇടപാട് നടത്തുന്ന രാജ്യങ്ങൾക്കും കമ്പനികൾക്കുമെതിരെ നടപടി വരുമെന്ന് യുഎസ് വ്യക്തമാക്കി.
ഇറാൻ വിമാനങ്ങൾക്ക് വിലക്ക്; ബുധനാഴ്ച മുതൽ യുഎസ് നടപടി
Source: OneIndia Malayalam