കുട്ടികൾക്ക് ഇഷ്ടാനുസരണം മുടി വളർത്താമെന്നും അതിന്റെ പേരിൽ ശിക്ഷിക്കാനോ അപമാനിക്കാനോ പാടില്ലെന്നും കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ 2026 സെപ്റ്റംബർ 17-ന് ഉത്തരവിട്ടു. രാമനാട്ടുകര സ്വദേശിനി ഇന്ദു മേനോന്റെയും കോട്ടയ്ക്കൽ സേക്രഡ് ഹാർട്ട് സ്കൂൾ പ്രിൻസിപ്പലിന്റെയും വിരുദ്ധ ഹർജികൾ പരിഗണിച്ചാണ് ഉത്തരവ്. മുടിയുടെ നീളം അച്ചടക്കത്തിന്റെ മാനദണ്ഡമാക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഈ തീരുമാനം ശരീരത്തിന്മേലുള്ള കുട്ടിയുടെ അവകാശത്തിന്റെ ജനാധിപത്യ പ്രസ്താവനയാണെന്ന് വിലയിരുത്തപ്പെടുന്നു.
മുടിവെട്ട് നിർബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്
Source: Truecopy Think