ഗസയിലെ ഇസ്രഈൽ ആക്രമണങ്ങൾക്കെതിരെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ പ്രതിഷേധിച്ച അഞ്ച് വിദ്യാർത്ഥികൾക്കെതിരായ ക്രിമിനൽ കേസുകൾ കാലിഫോർണിയ കോടതി ഒഴിവാക്കി. 2024 ജൂണിൽ സർവകലാശാല പ്രസിഡന്റിന്റെ ഓഫീസിൽ കയറിയ സംഭവത്തിലാണ് കേസ്. ജൂറി ഏകകണ്ഠമായ തീരുമാനത്തിലെത്താതിരുന്നതിനെത്തുടർന്ന് കേസ് അറ്റോർണി ജനറലിന്റെ ഓഫീസിന് കൈമാറിയിരുന്നു. പുതിയ ധാരണപ്രകാരം 100 മണിക്കൂർ സമൂഹസേവനവും 52,000 ഡോളർ നഷ്ടപരിഹാരവും നൽകിയാൽ കേസുകൾ പൂർണ്ണമായി ഒഴിവാകും.
ഗസ അനുകൂല പ്രതിഷേധം: സ്റ്റാൻഫോർഡ് വിദ്യാർത്ഥികൾക്കെതിരായ കേസുകൾ ഒഴിവാക്കി
Source: Dool News