ഗണേശോത്സവ അന്നദാനത്തിനിടെ തിളച്ച സാമ്പാർ പാത്രത്തിലേക്ക് കാൽവഴുതി വീണ് വിജയവാഡ സ്വദേശിനി സുജാത (46) മരിച്ചു. ഞായറാഴ്ച രാവിലെ പാചകപ്പുരയിൽ സാമ്പാർ പാത്രം മാറ്റുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പൊള്ളലേറ്റ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ചികിത്സയിലിരിക്കെ മരണപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വിജയവാഡയിൽ അന്നദാനത്തിനിടെ തിളച്ച സാമ്പാറിൽ വീണ് യുവതി മരിച്ചു
Source: Zee Malayalam News