ശമ്പളസമരം ഒത്തുതീർക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ 'മാധ്യമം' ദിനപത്രത്തിന്റെ കോഴിക്കോട് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്ക് ശമ്പളം നൽകാതിരിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും മാനേജ്മെന്റ് ഉടൻ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.എൻ. ഗോപിനാഥും മറ്റ് ട്രേഡ് യൂണിയൻ നേതാക്കളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
മാധ്യമം ആസ്ഥാനത്തേക്ക് ട്രേഡ് യൂണിയൻ മാർച്ച്; ശമ്പള പ്രശ്നം രൂക്ഷം
Source: Dool News