കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം കാക്കൂർ പാവണ്ടൂരിൽ രാമദാസിന്റെ വീടിന് മകൻ അനുവിന്ദ് മദ്യലഹരിയിൽ തീയിട്ടു. പിതാവുമായുള്ള വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയ പെട്രോൾ ഒഴിച്ചാണ് തീയിട്ടത്. വീട് ഭാഗികമായി കത്തിനശിച്ചു; ഏകദേശം ഒരു ലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ നഷ്ടമായി. വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നരിക്കുനിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന തീ പൂർണമായി അണച്ചു. കാക്കൂർ പോലീസ് അനുവിന്ദിനെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.
കോഴിക്കോട് മദ്യലഹരിയിൽ യുവാവ് വീടിന് തീയിട്ടു
Source: Siraj Live