നാഗർകോവിലിന് സമീപം തമ്മട്ടുകോണത്ത് വ്യവസായി വിനോദ് കുമാറിന്റെയും യൂട്യൂബർ മധുമിതയുടെയും വീട്ടിൽ നിന്ന് 118 പവൻ സ്വർണവും പണവും മോഷണം പോയി. സ്വർണം വാങ്ങാൻ ഉപദേശിച്ച് ആഭരണങ്ങളും പണവും പ്രദർശിപ്പിച്ച റീൽസ് വൈറലായതിന് പിന്നാലെയാണ് മോഷണം. രാജക്കമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു; സിസിടിവിയും ഫോൺകോളുകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.
118 പവൻ സ്വർണം കവർന്നു; യൂട്യൂബറുടെ വീട്ടിൽ മോഷണം
Source: Suprabhaatham