സയണിസം ഒരുതരം വംശീയതയാണെന്നും താന്‍ സയണിസ്റ്റ് വിരുദ്ധനാണെന്നും ബ്രിട്ടനിലെ ഗ്രീൻ പാർട്ടി നേതാവും ജൂത സമുദായാംഗവുമായ സാക്ക് പോളാൻസ്കി ലണ്ടനിൽ പറഞ്ഞു. ഇസ്രഈലിനെ വിമർശിക്കുന്നതും ജൂതവിരുദ്ധതയും വേർതിരിച്ചു കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രഈൽ അനുകൂല സംഘടനകൾ സംഘടിപ്പിച്ച യോഗത്തിൽ ഈ പരാമർശത്തിന് സദസിൽ നിന്ന് കൂവലും പ്രതിഷേധവും ഉയർന്നു. സയണിസത്തെ വംശീയമെന്ന് വിശേഷിപ്പിക്കുന്ന പ്രമേയം ഗ്രീൻ പാർട്ടി സമ്മേളനത്തിൽ ചർച്ചയാകും.
സയണിസം വംശീയതയെന്ന് ഗ്രീൻ പാർട്ടി നേതാവ് സാക്ക് പോളാൻസ്കി
Source: Dool News