ധാരാപുരം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രൂക്ഷ വിമർശനം ഉന്നയിച്ചു. ഡി.എം.കെ സ്ഥാനാർത്ഥി എസ്. സുഗന്യയ്ക്ക് വേണ്ടി സംസാരിക്കവെ, ടി.വി.കെ സ്ഥാനാർത്ഥി പി. സത്യഭാമയെ വഞ്ചകയെന്ന് വിശേഷിപ്പിച്ചു. എ.ഐ.എ.ഡി.എം.കെയിലെ ഏഴ് എം.എൽ.എമാരെ പണം നൽകി വിലയ്‌ക്കെടുത്തെന്നും സംസ്ഥാനത്ത് ക്രമസമാധാനം തകർന്നെന്നും അദ്ദേഹം ആരോപിച്ചു.
ധാരാപുരം ഉപതെരഞ്ഞെടുപ്പ്: വിജയ്‌ക്കെതിരെ ഉദയനിധി സ്റ്റാലിൻ
Source: Dool News