ന്യൂദൽഹി: ജെൻ സി വോട്ടർമാരെ എസ്.ഐ.ആർ വഴി മനപൂർവം ഒഴിവാക്കിയെന്ന് കോൺഗ്രസ് ആരോപിച്ചു. യൂത്ത് രജിസ്ട്രേഷൻ ക്യാമ്പുകൾ കണ്ണിൽ പൊടിയിടലാണെന്ന് വക്താവ് രാഗിണി നായക് ബസോ പറഞ്ഞു. 2024 മുതൽ പ്രത്യേക സംക്ഷിപ്ത പുതുക്കൽ നിർത്തിവെച്ചതായി ആരോപിച്ചു. എസ്.ഐ.ആറിന്റെ മൂന്നാം ഘട്ടത്തിൽ 13.8 കോടി വോട്ടർമാരെ ഒഴിവാക്കിയെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെ ആരോപണമുയർത്തി.
ജെൻ സി വോട്ടർമാരെ എസ്.ഐ.ആർ വഴി ഒഴിവാക്കിയെന്ന് കോൺഗ്രസ്
Source: Dool News