യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ നാളെ വോട്ടെടുപ്പ് നടക്കും. രണ്ട് കോർപ്പറേഷൻ, മൂന്ന് മുനിസിപ്പാലിറ്റി, മൂന്ന് ജില്ലാ പഞ്ചായത്ത്, ഏഴ് ബ്ലോക്ക് പഞ്ചായത്ത്, 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് തെരഞ്ഞെടുപ്പ്. എട്ട് വാർഡുകളിലെ ജനപ്രതിനിധികൾ എം.എൽ.എമാരായതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇത് ഇരുമുന്നണികൾക്കും അഭിമാനപ്രശ്നമാണ്.
38 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പ്
Source: Suprabhaatham