മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കരുതെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. എസ്.ഐ.ആർ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സമ്മർദ്ദം നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സുതാര്യമായ വോട്ടർ പട്ടികയെ എതിർക്കുന്നത് ജനാധിപത്യ സംവിധാനത്തെത്തന്നെ എതിർക്കുന്നതിന് തുല്യമാണെന്ന് അത്താവലെ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമാണെന്നും അവരെ അനുവദിക്കണമെന്നും അദ്ദേഹം വാദിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെടുന്നത് ജനാധിപത്യത്തോടുള്ള എതിർപ്പ്: രാംദാസ് അത്താവലെ
Source: Dool News