പശ്ചിമ ബംഗാളിലെ എസ്.ഐ.ആർ നടപടികൾക്കെതിരായ ഹരജികൾ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. റെജിനഗർ, നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഈ ഹരജികൾ പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് നിരസിച്ചു. കേസ് ഒക്ടോബർ അഞ്ചിന് പരിഗണിക്കും. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് അപ്പീലുകൾ തീർപ്പാകാതെ കിടക്കുന്നുണ്ട്.
ബംഗാൾ എസ്.ഐ.ആർ ഹരജികൾ: അടിയന്തര വാദം തള്ളി സുപ്രീം കോടതി
Source: Dool News