ബെല എസ്റ്റേറ്റിൽ 727 വോട്ടർമാരെ നീക്കി; രാഹുൽ ഗാന്ധി പ്രതികരിച്ചു

ബെല എസ്റ്റേറ്റിൽ 727 വോട്ടർമാരെ നീക്കി; രാഹുൽ ഗാന്ധി പ്രതികരിച്ചു

ദല്‍ഹിയിലെ ബെല എസ്റ്റേറ്റില്‍ 728 വോട്ടര്‍മാരില്‍ 727 പേരുടെ പേരുകള്‍ വോട്ടര്‍പ്പട്ടികയില്‍ നിന്ന് എസ്.ഐ.ആര്‍ നടപടിയിലൂടെ നീക്കം ചെയ്തതായി രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇത് വോട്ട് മോഷണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭവനരഹിതര്‍ക്ക് പൂജ്യം ഹൗസ് നമ്പര്‍ അനുവദിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ടെന്നും എന്നിട്ടും നടപടിയുണ്ടായെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ബാധിതര്‍ പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നവരാണെന്നും 2024 ലോക്സഭാ തിരഞ്ഞെടുപ്പിലും 2025 ഡല്‍ഹി ഉപതിരഞ്ഞെടുപ്പിലും വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Source: Dool News

More in Politics

Read the live feed on ZapIndies