യു.എസ്-ഇറാൻ സംഘർഷത്തിനിടെ ഖത്തർ മധ്യസ്ഥതയിലുള്ള ചർച്ചകളുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഗെയി പറഞ്ഞു. യു.എൻ പൊതുസഭാ സമ്മേളനത്തിനിടെ ഖത്തർ പ്രതിനിധികളുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടന്നെങ്കിലും വിശദാംശങ്ങളൊന്നും ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഇറാന്റെ നിലപാട് അറിയിച്ചതായി ബാഗെയി കൂട്ടിച്ചേർത്തു.
ഖത്തർ മധ്യസ്ഥ ചർച്ചകളെക്കുറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ഇറാൻ
Source: Dool News