തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഏഴ് സീറ്റുകൾ പിടിച്ചെടുത്തു. യുഡിഎഫ് എംഎൽഎമാരുടെ സിറ്റിങ് സീറ്റുകളിലും എൽഡിഎഫ് വിജയിച്ചു. യുഡിഎഫ് സർക്കാരിനോടുള്ള ജനങ്ങളുടെ അമർഷവും അവിശ്വാസവുമാണ് ഫലത്തിൽ പ്രതിഫലിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു. ഇടതുപക്ഷം ഒലിച്ചുപോയെന്ന് പരിഹസിച്ചവർക്ക് വോട്ടർമാരുടെ ചുട്ട മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയം; യുഡിഎഫിന് തിരിച്ചടി
Source: OneIndia Malayalam