ഗസയിൽ ഇസ്രാഈൽ നടത്തുന്ന ആക്രമണത്തെ വംശഹത്യയെന്ന് ഖത്വർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി അപലപിച്ചു. ആശുപത്രികളും സ്കൂളുകളും ആക്രമിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും നാശനഷ്ടങ്ങൾക്ക് ഉത്തരവാദികൾ യുദ്ധക്കുറ്റവാളികളാണെന്നും അദ്ദേഹം പറഞ്ഞു. 2025 ഒക്ടോബറിലെ വെടിനിർത്തൽ കരാർ ഇസ്രാഈൽ ദിവസേന ലംഘിക്കുന്നുവെന്നും അതിനുശേഷം 1,400-ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗസയിലെ ആക്രമണം വംശഹത്യയെന്ന് ഖത്വർ പ്രധാനമന്ത്രി
Source: Siraj Live