ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് FZ1073 വിമാനത്തിൽ കോക്പിറ്റിൽ സംഘർഷമുണ്ടായി. സഹപൈലറ്റിന്റെ ആക്രമണത്തിൽ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഗുരുതര പരിക്കേറ്റു. വിമാനം 33,000 അടിയിൽ നിന്ന് 15,000 അടിയോളം താഴേക്ക് പതിച്ചു. സംഘർഷത്തിനിടെ റഡറിന് തകരാറുണ്ടായി. യാത്രക്കാരും ജീവനക്കാരും ചേർന്ന് ആക്രമിയെ കീഴടക്കി. വിമാനം സൗദിയിലെ തബൂക്കിൽ അടിയന്തരമായി ലാൻഡ് ചെയ്തു. 174 പേരും സുരക്ഷിതരാണ്.
ഫ്ലൈദുബായ് വിമാനത്തിൽ കോക്പിറ്റ് സംഘർഷം; പൈലറ്റിന് കുത്തേറ്റു
Source: Marunadan Malayali