മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള പുനരധിവാസ ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം ഒക്ടോബര്‍ 31നകം പൂര്‍ത്തിയാക്കാന്‍ കാബിനറ്റ് സബ് കമ്മിറ്റി തീരുമാനിച്ചു. ഗുണഭോക്തൃപട്ടിക അന്തിമമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അഭിപ്രായവും പരിഗണിക്കും. മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ നവംബര്‍ 15നകം പൂര്‍ത്തിയാക്കും. വീടുകള്‍ കൈമാറാന്‍ നറുക്കെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ്: വീടുകള്‍ ഒക്ടോബര്‍ 31നകം പൂര്‍ത്തിയാക്കും
Source: Siraj Live