എറണാകുളത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അമിതവേഗവും തടയാൻ മോട്ടോർ വാഹന വകുപ്പ് അഞ്ച് സ്ക്വാഡുകളായി പരിശോധന നടത്തി. 80 കേസുകളിലായി 1.30 ലക്ഷം രൂപ പിഴ ഈടാക്കി. എറണാകുളം, കലൂർ, ആലുവ, വൈറ്റില, തൃപ്പൂണിത്തുറ, തേവര എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കി. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
എറണാകുളത്ത് സ്വകാര്യ ബസുകൾക്കെതിരെ പരിശോധന; 80 കേസുകളിൽ 1.30 ലക്ഷം പിഴ
Source: Samayam Malayalam