മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ദിവേഗറിൽ വിനോദയാത്രയ്ക്കെത്തിയ സംഘത്തിലെ എട്ട് വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു. പൂനെയിലെ അലന്ദിയിലുള്ള വിന്നേഴ്സ് അക്കാദമി കോച്ചിംഗ് സെന്ററിൽ നിന്നുള്ള 48 അംഗ സംഘമാണ് സന്ദർശനത്തിനെത്തിയത്. വൈകിട്ട് 5.30ഓടെ എട്ട് വിദ്യാർഥികൾ കടലിലിറങ്ങിയതാണ് അപകടത്തിൽപ്പെട്ടത്. ആഴവും ശക്തമായ ഒഴുക്കും തിരിച്ചറിയാതിരുന്നതാണ് കാരണമെന്ന് പോലീസ് പറഞ്ഞു. എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അനുശോചനം രേഖപ്പെടുത്തി.
ദിവേഗറിൽ എട്ട് വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു
Source: Siraj Live