മദീനയിലെ ത്വയ്ബ പവർ ഡിസ്ട്രിബ്യൂഷൻ സ്റ്റേഷന് നേരെ യമനിലെ ഹൂതി വിമതർ ഡ്രോൺ ആക്രമണം നടത്തിയതായി സൗദി അറേബ്യ നേതൃത്വം നൽകുന്ന അറബ് സഖ്യസേന അറിയിച്ചു. ഒരു ട്രാൻസ്ഫോർമറിന്റെ പ്രവർത്തനം നിലച്ചെങ്കിലും വൈദ്യുതി വിതരണം തടസ്സമില്ലാതെ തുടരുന്നുവെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വ്യക്തമാക്കി. ഇരു ഹറമുകളെ ലക്ഷ്യമിടാനുള്ള ഹൂതികളുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ആരോപിച്ച സഖ്യസേന, തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ പ്രതിരോധ നടപടികൾ തുടരുമെന്ന് അറിയിച്ചു.
മദീനയിലെ പവർ സ്റ്റേഷന് നേരെ ഹൂതി ഡ്രോൺ ആക്രമണം
Source: Siraj Live