ഫ്രാൻസിൽ വിദ്യാഭ്യാസ മേഖലയിലെ പ്രതിഷേധങ്ങൾ വ്യാപക കലാപമായി മാറി. 54 ബില്യൺ യൂറോയുടെ ചെലവുചുരുക്കൽ ബജറ്റിനെത്തുടർന്ന് 400-ലധികം ഹൈസ്കൂളുകളും നിരവധി സർവകലാശാലകളും ഉപരോധിക്കപ്പെട്ടു. പാരീസ്, മാഴ്സെ തുടങ്ങിയ നഗരങ്ങളിൽ തെരുവ് കലാപവും തീവെയ്പ്പും പോലീസുമായി ഏറ്റുമുട്ടലുമുണ്ടായി. പ്രായപൂർത്തിയാകാത്തവരുൾപ്പെടെ 440 പേരെ കസ്റ്റഡിയിലെടുത്തു; നിരവധി പേർക്ക് പരിക്കേറ്റു.
ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം കലാപമായി; 440 പേർ കസ്റ്റഡിയിൽ
Source: News18 Malayalam