ഹിമാചൽ പ്രദേശിലെ ഹമീർപൂരിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് ഒരു തൊഴിലാളി മരിച്ചു; ഏഴുപേർക്ക് പരുക്കേറ്റു. എൻഎച്ച്-103 ഹമീർപൂർ ബൈപാസ് പദ്ധതിയുടെ ഭാഗമായ 90 മീറ്റർ ട്രസ് പാലം ക്രെയിൻ ഉപയോഗിച്ച് മുന്നോട്ട് നീക്കുന്നതിനിടെ യന്ത്രത്തകരാറിനെത്തുടർന്ന് തകർന്നുവീഴുകയായിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. പരുക്കേറ്റവരെ ഹമീർപൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹിമാചലിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് ഒരാൾ മരിച്ചു; ഏഴുപേർക്ക് പരുക്ക്
Source: Siraj Live