മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ രണ്ടാം ദിവസവും പ്രതിഷേധം. ഐസ, എസ്എഫ്ഐ, എൻഎസ്യുഐ, ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ നേഹ ബോറ, യോഗേന്ദ്ര യാദവ് ഉൾപ്പെടെ 150 പേരെ ദൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്ഐആർ മരവിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മധ്യ ദൽഹിയിൽ സുരക്ഷ ശക്തമാക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധം; 150 പേർ കസ്റ്റഡിയിൽ
Source: Dool News