മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഐസയുടെയും എഐഎസ്എഫിന്റെയും നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധം ശക്തമായി. കപിൽ സിബൽ, നിത്യ രാമകൃഷ്ണൻ, പ്രശാന്ത് ഭൂഷൺ തുടങ്ങിയവർ പങ്കെടുത്ത മാർച്ച് ജന്തർ മന്തറിലേക്ക് നീങ്ങിയെങ്കിലും പൊലീസ് തടഞ്ഞു. വോട്ട് ചോരി ആരോപണത്തിൽ സമഗ്ര അന്വേഷണവും രാജിയും ആവശ്യപ്പെട്ട് ഒക്ടോബർ 10ന് വീണ്ടും പ്രതിഷേധിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വൻ പ്രതിഷേധം
Source: Marunadan Malayali