പഞ്ചാബിലെ ഫിറോസ്പൂർ മേഖലയിൽ രണ്ട് പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. അതിർത്തിയിലെ അനധികൃത നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഒക്ടോബർ രണ്ടിന് മൂന്ന് പേർ അതിർത്തി കടക്കാൻ ശ്രമിച്ചപ്പോൾ ബിഎസ്എഫ് വെടിവയ്ക്കുകയായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവർ സാധാരണക്കാരാണെന്ന് പാകിസ്ഥാൻ വാദിക്കുന്നു.
ഫിറോസ്പൂർ അതിർത്തിയിൽ നുഴഞ്ഞുകയറ്റം: ഇന്ത്യ പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി
Source: Mangalam