യമനിൽ സഊദി പിന്തുണയുള്ള സർക്കാർ സേന ഹൂതികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനം സനയിൽ വ്യോമാക്രമണം നടത്തി. സംഘർഷം കൂടുതൽ സാധാരണക്കാരെ പലായനത്തിന് നിർബന്ധിതരാക്കുന്നു. അതിനിടെ, ഒമാൻ തീരത്ത് ഒരു ക്രൂഡ് ഓയിൽ ടാങ്കറിനുനേരെ ആക്രമണമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു; രണ്ടു ദിവസത്തിനിടെ മേഖലയിലെ മൂന്നാമത്തെ കപ്പൽ ആക്രമണമാണിത്. ഗസയിലും തെക്കൻ ലബനാനിലും ഇസ്രായേൽ ആക്രമണം തുടരുന്നു.
സനയിൽ വ്യോമാക്രമണം; സാധാരണക്കാർ പലായനം ചെയ്യുന്നു
Source: Siraj Live