മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ വ്യാപക പ്രതിഷേധം. ഐസ, ഇടത് വിദ്യാർഥി സംഘടനകൾ, പൗരാവകാശ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ജന്തർ മന്തറിലേക്ക് മാർച്ച് നടത്തി. പൊലിസ് ബാരിക്കേഡുകൾ മറികടന്ന പ്രവർത്തകരെ തടഞ്ഞു; കപിൽ സിബൽ, നേഹ ബോറ, പ്രശാന്ത് ഭൂഷൺ ഉൾപ്പെടെ നിരവധി പേരെ കസ്റ്റഡിയിലെടുത്തു. എൻ.എസ്.യു.ഐ ഇന്ത്യാ ഗേറ്റിലും പ്രതിഷേധിച്ചു.
ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ വ്യാപക പ്രതിഷേധം; നിരവധി പേർ കസ്റ്റഡിയിൽ
Source: Suprabhaatham