സേലം ഡിവിഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ദക്ഷിണ റെയില്‍വേ പല ട്രെയിനുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. പാലക്കാട് ടൗണ്‍-തിരുച്ചിറപ്പള്ളി ട്രെയിന്‍ (16844) ഈമാസം 6, 8, 10, 13, 15, 17, 22 തീയതികളില്‍ പുഗലൂരിലും 24, 27, 29, 31 തീയതികളില്‍ കൊടുമുടിയിലും സര്‍വീസ് അവസാനിപ്പിക്കും. ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ (56604) പോത്തനൂരില്‍ അവസാനിക്കും. യാത്രക്കാര്‍ പുതുക്കിയ സമയക്രമം പരിശോധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
സേലം ഡിവിഷനില്‍ അറ്റകുറ്റപ്പണി: ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം
Source: Siraj Live