ആർ. ശ്രീലേഖ രാജിവച്ചെന്ന വാർത്ത ശരിയല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് വ്യക്തമാക്കി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലുള്ള ശ്രീലേഖ, ജനപ്രതിനിധി ചുമതലകൾ നിർവഹിക്കാനാകുമോ എന്ന ആശങ്ക പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. മറ്റു പാർട്ടികളിലേക്ക് പോകുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പാർട്ടിയോടുള്ള പ്രതിബദ്ധത അവർ കാത്തുസൂക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലേഖ രാജിവച്ചെന്ന വാർത്ത ശരിയല്ലെന്ന് ബിജെപി
Source: Southlive Malayalam