മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെയുടെയും രാജ് താക്കറെയുടെയും നേതൃത്വത്തിൽ മുംബൈയിൽ സംയുക്ത പ്രതിഷേധ മാർച്ച്. തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ച് പ്രതിഷേധക്കാർ സിഇസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. വോട്ടർപട്ടികയിൽ നിന്ന് കോടിക്കണക്കിന് പേരുടെ പേരുകൾ നീക്കിയതായി ഉദ്ധവ് ആരോപിച്ചു. മഹാരാഷ്ട്രയിൽ എസ്ഐആർ ഉടൻ റദ്ദാക്കണമെന്നും ബാലറ്റ് പേപ്പർ വഴി തെരഞ്ഞെടുപ്പ് നടത്തണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് താക്കറെ സഹോദരന്മാരുടെ സംയുക്ത പ്രതിഷേധം
Source: Suprabhaatham