മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഐസ-എഐഎസ്എഫ് നേതൃത്വത്തിൽ ഇന്ത്യ ഗേറ്റിൽ നിന്ന് ജന്തർ മന്ദറിലേക്ക് നടത്തിയ വിദ്യാർഥി മാർച്ച് പോലീസ് ബാരിക്കേഡുകൾ മറികടന്നതോടെ സംഘർഷത്തിൽ കലാശിച്ചു. പോലീസും ആർഎഎഫും വനിതാ പ്രവർത്തകരുൾപ്പെടെ നിരവധി പേരെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസങ്ങളിലെ സമരത്തിനിടെ എസ്ഐക്കെതിരെ ലൈംഗികാതിക്രമ പരാതി ഉയർന്നതോടെയാണ് പ്രതിഷേധം ശക്തമായത്.
ഡൽഹിയിൽ വിദ്യാർഥി പ്രക്ഷോഭം; ബാരിക്കേഡുകൾ മറികടന്ന് പോലീസുമായി ഏറ്റുമുട്ടൽ
Source: Siraj Live