ആലപ്പുഴ എടത്വാ ജങ്ഷനിൽ ഞായറാഴ്ച രാത്രി 8.45-ഓടെയുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് കടകൾ പൂർണമായി കത്തിനശിച്ചു. കരിക്കംപള്ളി പലചരക്കുകട, സോണി ഗ്ലാസ് ഹൗസ്, എം വി സ്റ്റോഴ്സ് എന്നിവയാണ് കത്തിയത്. തകഴി, തിരുവല്ല, ചെങ്ങന്നൂർ, ഹരിപ്പാട് എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകളും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ആലപ്പുഴ എടത്വയിൽ വൻ തീപിടിത്തം; മൂന്ന് കടകൾ കത്തിനശിച്ചു
Source: Siraj Live