നേഹ ബോറയെ അനധികൃത വാഹനത്തിൽ കൊണ്ടുപോയി: ഐസ

നേഹ ബോറയെ അനധികൃത വാഹനത്തിൽ കൊണ്ടുപോയി: ഐസ

ദല്‍ഹിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ ഐസ നേതാവ് നേഹ ബോറയെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. വനിതാ പൊലീസില്ലാതെ അനധികൃത സ്വകാര്യ വാഹനത്തിലാണ് കൊണ്ടുപോയതെന്ന് ഐസ ആരോപിച്ചു. നേഹയെ എവിടേക്ക് കൊണ്ടുപോയെന്ന് അറിയില്ലെന്നും പൊലീസ് അതിരുകൾ ലംഘിച്ചെന്നും ഐസ പറഞ്ഞു. സംഭവത്തെ തടങ്കലല്ല, തട്ടിക്കൊണ്ടുപോകലാണെന്ന് ഐസ വിശേഷിപ്പിച്ചു.

Source: Dool News

More in Top Stories

Read the live feed on ZapIndies