നെയ്യാറ്റിൻകരയിൽ 45-കാരനായ രാജനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി. പൂഴിക്കുന്ന് സ്വദേശിയായ രാജന്റെ വീട്ടിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് 35-ഓളം വെട്ടുകളേൽപ്പിച്ചു. സംഭവത്തിന് ശേഷം രാജന്റെ ബൈക്കുമായി കടന്നുകളഞ്ഞ വെങ്ങാനൂർ സ്വദേശി അനൂപിനെ വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ കൊലപാതക വിവരം പുറത്തുവന്നു. അന്വേഷണം തുടരുന്നു.
നെയ്യാറ്റിൻകരയിൽ 45-കാരനെ വെട്ടിക്കൊലപ്പെടുത്തി; സുഹൃത്ത് അറസ്റ്റിൽ
Source: Siraj Live