എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം എ നന്ദനെ കന്റോൺമെന്റ് എസ്ഐ ഗോകുൽ ഗോപൻ ഫോണിൽ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് എസിപി അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് സമർപ്പിച്ചു. എസ്ഐക്കെതിരെ നടപടി സാധ്യതയുണ്ടെന്നാണ് വിവരം. തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. ഭീഷണി സംഭാഷണം പുറത്തുവന്നതിനെ തുടർന്ന് കമ്മീഷണർ എസ്ഐയിൽ നിന്ന് വിശദീകരണം തേടിയിരുന്നു; നന്ദൻ ഡിജിപിക്ക് പരാതിയും നൽകി.
എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ സംഭവം: സ്പെഷ്യൽ ബ്രാഞ്ച് എസിപി റിപ്പോർട്ട് സമർപ്പിച്ചു
Source: Reporter Live