ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ കാപ്പ തടങ്കൽ ഹൈക്കോടതി റദ്ദാക്കി

ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ കാപ്പ തടങ്കൽ ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം: ബി.ജെ.പി കൗൺസിലർ ആർ. സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭാര്യ നൽകിയ ഹരജി അംഗീകരിച്ച ഡിവിഷൻ ബെഞ്ച് കരുതൽ തടങ്കൽ റദ്ദാക്കി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് മുരളീ കൃഷ്ണൻ എസ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലുള്ള സുഗതൻ വട്ടിയൂർക്കാവ് പൊലീസിന്റെ ഗുണ്ട ലിസ്റ്റിലുള്ളയാളാണ്.

Source: Dool News

More in Crime

Read the live feed on ZapIndies