വോട്ടർ വിവരങ്ങൾ ചോരുമെന്ന ആശങ്ക: ഇസ്രഈലി കമ്പനിയുമായുള്ള കരാർ ഫ്രാൻസ് ടെലിവിഷൻ റദ്ദാക്കി

വോട്ടർ വിവരങ്ങൾ ചോരുമെന്ന ആശങ്ക: ഇസ്രഈലി കമ്പനിയുമായുള്ള കരാർ ഫ്രാൻസ് ടെലിവിഷൻ റദ്ദാക്കി

2027-ലെ ഫ്രഞ്ച് തെരഞ്ഞെടുപ്പിന് മുന്നോടിയായി ദശലക്ഷക്കണക്കിന് പ്രേക്ഷകരുടെ വ്യക്തിഗത വിവരങ്ങളും രാഷ്ട്രീയ താത്പര്യങ്ങളും ശേഖരിക്കാനുള്ള ഇസ്രഈലി കമ്പനി ടെറിഫിക്കുമായുള്ള കരാർ ഫ്രഞ്ച് പബ്ലിക്ക് ബ്രോഡ്കാസ്റ്ററായ ഫ്രാൻസ് ടെലിവിഷൻ റദ്ദാക്കി. അന്വേഷണാത്മക വെബ്സൈറ്റായ മീഡിയപാർട്ട് റിപ്പോർട്ട് പുറത്തുകൊണ്ടുവന്നതോടെ വിവാദം ശക്തമാവുകയും, കമ്പനിയുടെ സഹ-ഉടമയ്ക്ക് നെതന്യാഹുവുമായി അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെടുകയും ചെയ്തു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ജീവനക്കാരുടെ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് സഹകരണം പൂർണമായി അവസാനിപ്പിച്ചതായി മാനേജ്മെന്റ് അറിയിച്ചു.

Source: Dool News

More in Top Stories

Read the live feed on ZapIndies