വോട്ടർ പട്ടിക പരിഷ്കരണം: വില്ലേജ് ഓഫീസുകളിൽ പ്രത്യേക ഡ്രൈവ്

വോട്ടർ പട്ടിക പരിഷ്കരണം: വില്ലേജ് ഓഫീസുകളിൽ പ്രത്യേക ഡ്രൈവ്

സംസ്ഥാനത്ത് വോട്ടർ പട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കുന്നതിനുമായി വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. ഡി. സജിത്ത് ബാബുവിന്റെ അറിയിപ്പ് പ്രകാരം 15 മുതൽ 31 വരെ ഫോറം വിതരണവും ഡിജിറ്റൽ ഹെൽപ് ഡെസ്കുകളും സജ്ജീകരിക്കും. സിറ്റിസൺ സർവീസ് പോർട്ടൽ, വോട്ടർ ഹെൽപ്ലൈൻ ആപ്പ് വഴിയും അപേക്ഷിക്കാം. യുവാക്കൾക്കായി 'കാമ്പസ് ടു ബൂത്ത്' പ്രത്യേക ഡ്രൈവുകളും നവംബർ 2 മുതൽ 'സ്റ്റെപ് ഫോർവേഡ്, ഗെറ്റ് കൗണ്ടഡ്' കാമ്പയിനും നടക്കും.

Source: Suprabhaatham

More in Politics

Read the live feed on ZapIndies