ഒക്ടോബർ പത്തിലെ സി.ജെ.പി പ്രതിഷേധത്തിനായി പൂനെയിൽ നിന്ന് ഡൽഹിയിലേക്ക് പോയ എ.ഐ.എസ്.എഫ് പ്രവർത്തകരെ മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോകുന്നതായി കോക്രോച്ച് ജനതാ പാർട്ടി പുറത്തുവിട്ട വീഡിയോയിൽ കാണാം. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ആയിരത്തിലധികം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായി സി.ജെ.പി അവകാശപ്പെട്ടു. നടപടിയെ എ.ഐ.എസ്.എഫും എസ്.എഫ്.ഐയും അപലപിച്ചു.
സി.ജെ.പി പ്രതിഷേധത്തിനിറങ്ങിയ എ.ഐ.എസ്.എഫ് പ്രവർത്തകർ കസ്റ്റഡിയിൽ
Source: Dool News