കോഴിക്കോട് ബേപ്പൂർ ഹാർബറിൽ ടെസ്‌ല എന്ന മത്സ്യബന്ധന ബോട്ടിന്റെ സ്റ്റോർ റൂമിൽ ശുദ്ധവായുവിന്റെ അഭാവത്തെത്തുടർന്ന് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ ബോധരഹിതരായി വീണു. പശ്ചിമബംഗാൾ സ്വദേശികളായ സച്ചിൻ ദാസ്, ദിലീപ് സൂർ എന്നിവരെ മീഞ്ചന്ത അഗ്നിരക്ഷാ സ്റ്റേഷനിലെ സംഘം ബോട്ടിലെ മറ്റ് തൊഴിലാളികളുടെ സഹായത്തോടെ പുറത്തെടുത്ത് സി പി ആർ നൽകി ആശുപത്രിയിൽ എത്തിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
ബേപ്പൂരിൽ ബോട്ടിന്റെ സ്റ്റോർ റൂമിൽ രണ്ട് തൊഴിലാളികൾ കുഴഞ്ഞുവീണു
Source: Siraj Live