അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ (ഐ.സി.സി) യു.എസ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയാണ് പ്രഖ്യാപനം നടത്തിയത്. ഐ.സി.സി മുൻ ജഡ്ജി നവി പിള്ളയ്ക്ക് സമാധാന നൊബേൽ ലഭിച്ച് മണിക്കൂറുകൾക്കുള്ളിലായിരുന്നു ഇത്. കോടതിയെത്തന്നെ ലക്ഷ്യമിടുന്ന ഉപരോധങ്ങളാണ് ഇത്തവണത്തേത്. ഗാസയിലെ യുദ്ധക്കുറ്റങ്ങൾക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഐ.സി.സി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നീക്കം. ഉപരോധത്തെ നെതന്യാഹു പ്രശംസിച്ചു.
ഐ.സി.സിക്കെതിരെ പുതിയ ഉപരോധവുമായി യു.എസ്; നെതന്യാഹു പ്രശംസിച്ചു
Source: Dool News